മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം 110 കെ വി സബ് സ്റ്റേഷനില്‍ സ്ഥാപിക്കുന്ന സോളാര്‍ വൈദ്യുതി പദ്ധതി നിര്‍മ്മാണം ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. പകുതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതി രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോടികള്‍ മുടക്കിയുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ 500 കിലോ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബംഗ്ളൂരുവിലെ സ്വകാര്യ കമ്പനിയാണ് നിര്‍മ്മാണം നടത്തുന്നത്. വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ മഞ്ചേശ്വരം സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം മുടങ്ങില്ല. പുറമെ നിന്നുള്ള വൈദ്യുതി നിലയ്ക്കുന്ന സമയത്ത് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സൗരോര്‍ജ്ജ പദ്ധതി സ്ഥാപിക്കുന്നത്.
Post a Comment
0 Comments