Type Here to Get Search Results !

Bottom Ad

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സഹകരണ സംഘം പ്രസിഡന്റ് പിടിയില്‍


കാസര്‍കോട്: (www.evisionnews.in) ജീവനക്കാരിയെ വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹകരണ സംഘം പ്രസിഡന്റ് പിടിയിലായി. കാസര്‍കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗ ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ ജെ പി നഗര്‍ കോളനിയിലെ പി വിജയനെ (60)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് യുവതിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തത്. 

ഓഫീസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് വിജയന്റെ വിദ്യാനഗറിലെ ചിന്മയമിഷന്‍ കോളനിയിലെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സഹകരണ സംഘത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളം വെച്ച് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad