ഉപ്പള (www.evisionnews.in): ദുബൈ മംഗല്പാടി പഞ്ചായത്ത് കെ.എം.സി.സി പഞ്ചായത്തിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ഉപ്പളയിലെ അമ്പാറില്‍ എട്ടുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തങ്ങളുടെ പ്രഥമ ബൈത്തുറഹ്മ സോങ്കാല്‍ പ്രതാപ് നഗറിലെ കുടുംബത്തിന് കൈമാറി. ബൈത്തുറഹ്മയുടെ താക്കോല്‍ദാന കര്‍മ്മം സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
നയാബസാറില്‍ നടന്ന പൊതുസമ്മേളനം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് അധ്യക്ഷന്‍ ടി.എ മൂസ ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.ബി യൂസുഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷുക്കൂര്‍ ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി.
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാക്ക്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ അബ്ദുല്‍ റഹ്മാന്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എം. അബ്ബാസ്, ദുബൈ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഹനീഫ് കല്‍മട്ട, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, എ.കെ.എം അഷ്റഫ്, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം, വൈസ് പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ദുബൈ കെ.എം.സി.സി സീനിയര്‍ നേതാവ് എരിയാല്‍ മുഹമ്മദ് കുഞ്ഞി, ദുബൈ കെ.എം.സി.സി മംഗല്‍പ്പാടി പഞ്ചായത്ത് ട്രഷറര്‍ ഇബ്രാഹിം ബേരിക്ക, ജിദ്ദ കെ.എം.സി.സി ജില്ലാ നേതാവ് അസീസ് ഉളുവാര്‍, അജ്മാന് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഖാദര്‍ ഉളുവാര്‍, മാളിക അബ്ദുല്ല, മഖ്ബൂല്‍ അഹ്മദ്, എ.കെ ആരിഫ്, യൂസുഫ് ഉളുവാര്‍, സെഡ്.എ കയ്യാര്‍, ഷാഹുല്‍ ഹമീദ് ബന്തിയോട്, അഷ്റഫ് സിറ്റിസണ്‍, ഗോള്‍ഡന്‍ റഹ്മാന്, ഖയ്യൂം മാന്യ, സിദ്ദീക്ക്് പത്തോടി, മജീദ് പച്ചമ്പള, ബഷീര്‍ സംഘം, റിയാസ് അയ്യൂര്‍, പി.ബി ഹനീഫ്, മുഹമ്മദ് നാഫി, ഒ.എ അഷ്റഫ് പ്രസംഗിച്ചു.
Post a Comment
0 Comments