Type Here to Get Search Results !

Bottom Ad

നഗരത്തിന്റെ ആഡംബര ജീവിതം ഗ്രാമത്തെ നശിപ്പിക്കുന്നു: പി. എസ്. പുണിഞ്ചിത്തായ


മല്ലം: (www.evisionnews.in) കാലം ഏറ്റെടുക്കേണ്ട ദൗത്യവും ഉത്തരവാദിത്വവുമാണ് യൂത്ത് ഫോര്‍ എര്‍ത്തിലൂടെ മുസ്ലിം യൂത്ത് ലീഗ് ലക്ഷ്യം വെക്കുന്ന ജലാശയം വീണ്ടെടുക്കല്‍ പരിപാടിയെന്ന് പ്രമുഖ ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനും കേന്ദ്ര- കേരള, കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ പി. എസ്. പുണിഞ്ചിത്തായ പറഞ്ഞു. നഗരത്തിലെ കുറച്ചാളുകള്‍ക്ക് വേണ്ടി ഗ്രാമീണ സൗന്ദര്യത്തെ നശിപ്പിക്കുകയാണ്. 

നഗരത്തിലെ മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടികളായി നമ്മുടെ ഗ്രാമങ്ങള്‍മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മല്ലം മധുവാഹിനി പുഴയില്‍ യൂത്ത് ഫോര്‍ എര്‍ത്ത് ജല സംരക്ഷണ ക്യംപയിന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയും തണ്ണീര്‍തടങ്ങളും കയ്യേറുന്നവര്‍ക്കെതിരെയും മലീനീകരിക്കുന്നവര്‍ക്കെതിരെയും ശക്തമായ ശിക്ഷാ നടപടികള്‍ വേണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡണ്ട് അഷ്‌റഫ് ഇടനിര്‍ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി,മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ഉദുമ സി .എച്ച്. സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ. ബി .എം ഷരീഫ്, ഡി. സി. സി. ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം. എ നജീബ്, എസ്ടിയു ജില്ല സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനീസ മന്‌സൂര്‍ മല്ലത്ത്, മാധവന്‍ നമ്പ്യാര്‍,അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, നിസാര്‍ തങ്ങള്‍, ഹനീഫ മാസ്റ്റര്‍, ഷഫിഖ് മയി കുഴി, കാദര്‍ ആലൂര്‍, ഷരീഫ് മല്ലത്ത്, ലത്തീഫ് ഇടനീര്‍, ഹമീദ് മല്ലം, കെ സി റഫീഖ്, കുഞ്ഞി മല്ലം, കെ. സി.നാസര്‍, പൊന്നപ്പന്‍, അഷ്ഫ് ബോവിക്കാനം എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad