ആലംപാടി (www.evisionnews.in): ആലംപാടിയിലെയും പരിസര പ്രദേശത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മധുവാഹിനി പുഴയില്‍ തടയണ നിര്‍മിക്കണമെന്ന് ആലംപാടി ക്ലബ്ബി (ആസ്‌ക്)ന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തെ ആസ്‌ക് ജി.സി.സി കാരുണ്യ വര്‍ഷത്തിന്റെ ഭാഗമായി മൂന്നുവീട് നിര്‍മാണം ഉള്‍പ്പടെ 15 ലക്ഷം രൂപയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിഡണ്ട് അല്‍ത്താഫ് അവതരിപ്പിച്ചു.
അല്‍ത്താഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ ബോഡി യോഗം ഷരീഫ് ബച്ചാസ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എസ്.എ അബ്ദുല്‍ റഹ്മാന്‍, പി.എം ഖാദര്‍, ഹാരിസ് മന്‍ചാസ്, എസ്.ടി ഖലീല്‍, ബി.എ ആഷിഫ്, സാദിഖ് ഖത്തര്‍, ഫൈസല്‍ അറഫ പ്രസംഗിച്ചു. ആസ്‌ക് ജി.സി.സി ഉപദേശക സമിതി അംഗം ഹാജി കെ.എം അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: സലീം ആപ്പ (പ്രസി), മിര്‍ഷാദ് മേനത്ത്, അബൂ കളപ്പുര, സിദ്ധി മുക്രി (വൈസ് പ്രസി), അബൂബക്കര്‍ (ജന. സെക്ര), അനസ് മിഹ്‌റാജ്, മുനീര്‍ ഖത്തര്‍, ഉമര്‍ പഡോസ്‌കി (ജോ. സെക്ര), ഫാഹിസ് (ട്രഷ).
Post a Comment
0 Comments