Type Here to Get Search Results !

Bottom Ad

ടിഫാ വീക്കിലി ഫുഡ്ബോൾ സീസൺ 3 ടിഫാ ട്രാഫി ക്ക്‌ ചാമ്പ്യന്മാർ



ദുബൈ :(www.evisionnews.in) കാസറഗോഡ് തളങ്കരക്കാരുടെ  പ്രവാസി ഫുടബോൾ കൂട്ടായ്മയായ ടിഫായുടെ ആഭിമുഖ്യത്തിൽ "ടിഫാ വീക്കിലി ഫുടബോൾ സീസൺ 3  യും ഫാമിലി മീറ്റും", കാസർകോഡിന്റെ ഫുടബോൾ ഇതിഹാസം കൊച്ചി മമ്മുചാനെ ആദരിക്കൽ ചടങ്ങും  ദുബായ്‌ ഖുസൈസിലെ ബുസ്താൻ ഫ്‌ളഡ്‌ലൈറ് സ്റ്റേഡിയത്തിൽ നടന്നു, 
തളങ്കരയിലെ പ്രശസ്തമായ ഹാർബർ, ക്ലോക് ടവർ, ട്രാഫിക്ക്, റെയിൽവേ, റിവർ സൈഡ്, എന്നിങ്ങനെ അഞ്ചു വിവിധ സ്ഥല നാമങ്ങളിലുള്ള  അഞ്ചു ടീമുകളുടെ ജേഴ്സിയിൽ അമ്പതിൽ പരം താരങ്ങൾ അണി നിരന്ന വർണാഭമായ ടൂർണമെന്റിൽ ഫൈനലിൽ  ടിഫാ ട്രാഫ്ഫിക്ക്‌ ചാമ്പ്യന്മാരായി, 
വിജയികൾക്കുള്ള സമ്മാനങ്ങൾ ഷെരീഫ് കോളിയാട്, സുഹൈർ യഹ്യ ,റിയാസ്‌ ഫില്ലി‌  , സുബൈർ സമാ ഫാഷൻ,  കാദർ നങ്ങാരത്ത്, ഷെയ്ഖ് അഹ്മദ്, ബഷീർ സുറുമി, എന്നിവർ വിതരണം ചെയ്തു, മുഖ്യാതിഥി കൊച്ചി മമ്മുച്ചക്കുള്ള മൊമെന്റോ എം എസ ബഷീറും ടൂർണമെന്റ് കമ്മിറ്റിയുടെ ഉപഹാരം ടിഫ ചെയർമ്മാൻ ബശീർ കലയും കൈമാറി,

ബെസ്റ് ഗോൾ കീപ്പർ ആയി താത്തു  ബ്ലൈസ് , സ്റ്റോപ്പർ ഹസീബ്, മാൻ ഓഫ് ദ്‌ ഫൈനൽ ഷാനു കൊച്ചി, സീനിയർ ബെസ്റ് പ്ലയെർ ജലാൽ തായൽ , എമേർജിങ് പ്ലയെർ ശഹാം ഹാഷിം, ടോപ് സ്കോറെർ വസീം, പ്ലയെർ ഓഫ് ടൂർണമെന്റ് സക്കറിയ തായലങ്ങാടി എന്നിവരെ തിരഞ്ഞെടുത്തു,

ടിഫാ പ്രസിഡന്റ് ഷാനു കൊച്ചി, ടിഫാ ബോർഡ് അംഗം സാബിത്ത് പള്ളിക്കാൽ, ഹാഷിം വെൽഫിറ്റ്‌, ഫാറൂഖ് ദീനാർ, ആസിഫ് , ഫസൽ പച്ചു, താത്തു,  തുടങ്ങിയവർ സംസാരിച്ചു, ജലാൽ തായൽ സ്വാഗതവും, ഖലീൽ പടിഞ്ഞാർ നന്ദിയും പറഞ്ഞു.
Keywords : Tifa-weekly-football-dubai-tifa-traffic-champions

Post a Comment

0 Comments

Top Post Ad

Below Post Ad