Type Here to Get Search Results !

Bottom Ad

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ് മെയ് 5 മുതല്‍


കാസര്‍കോട് : (www.evisionnews.in) ജില്ലാ ഭരണകൂടത്തിന്റെയും ബി ആര്‍ ഡി സിയുടെയും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെയ് അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ പളളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നു. രാജ്യത്തിന് അകത്തും പുറത്തുമുളള നിരവധി ടീമുകള്‍ മേളയില്‍ സംബന്ധിക്കാനെത്തും. വൈകുന്നേരം മൂന്ന് മണിക്ക് പട്ടംപറത്തല്‍ ആരംഭിക്കും. 

ലോകത്തിലെ ഏററവും വലിയ കഥകളി പട്ടവും നാല്‍പ്പത് അടി വ്യാസമുളള സര്‍ക്കിള്‍ കൈറ്റും ചൈനയില്‍ നടന്നു വരുന്ന ലോകപട്ടംപറത്തല്‍ മേളയിലെ മുഖ്യആകര്‍ഷണമായ ടൈഗര്‍ കൈറ്റ് തുടങ്ങിയ വിവിധ രൂപത്തിലും നിറങ്ങളിലും ഉളള പട്ടങ്ങള്‍ ബേക്കലിന്റെ വാനില്‍ പറന്നുയരും. രാത്രി കാലങ്ങളില്‍ ആകാശത്ത് വര്‍ണ്ണ രാചികള്‍ വിരിയിക്കുന്ന ഇല്യുമിനേറ്റഡ് കൈറ്റ് ആദ്യമായി കേരളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും മേളയ്ക്കുണ്ട്. മേളയുടെ ഭാഗമായി കുട്ടികള്‍ക്കായി പട്ടം നിര്‍മ്മാണ ശില്‍പ്പശാല പാലക്കുന്ന് ഗ്രീന്‍വുഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.

പട്ടംപറത്തല്‍ മത്സരവും മണല്‍ ശില്‍പ്പനിര്‍മ്മാണ മത്സരവും ഇതിന്റെ ഭാഗമായി ഉണ്ടാകും. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിരക്കളി, കഥകളി, ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗംകളി, ദഫ്മുട്ട്, കളരി അഭ്യാസ പ്രകടനം തുടങ്ങിയവയും ഗാനമേള, മാജിക് ഷോ, ഫയര്‍ ഡാന്‍സ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തനായ കാറോട്ട വിദഗ്ധന്‍ മൂസാ ഷരീഫിന്റെ നേതൃത്വത്തില്‍ കടല്‍ തീരത്ത് കൂടിയുളള ജീപ്പ് റൈഡ് മേളയുടെ മുഖ്യആകര്‍ഷണമായിരിക്കും.

മേളയുടെ ലോഗോ പ്രകാശനം കാസര്‍കോട് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഖാലിദ് സി പാലക്കി അധ്യക്ഷത വഹിച്ചു. മൂസ ഷരീഫ്, കൈറ്റ് ഫെസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി എം അബ്ദുള്‍ നാസര്‍, പ്രോഗ്രാം ഡയറക്ടര്‍ അഷറഫ് കൊളവയല്‍ , കണ്‍വീനര്‍ ശുക്കൂര്‍ ബെസ്റ്റോ, അന്‍

Post a Comment

0 Comments

Top Post Ad

Below Post Ad