Type Here to Get Search Results !

Bottom Ad

കാസര്‍കോട് കളക്ട്രേറ്റിന് മുമ്പില്‍ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ മെയ് 3 ന്


കാസര്‍കോട്: (www.evisionnews.in) അച്ചടിമേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ അംഗീകരിക്കുക, കടലാസ്സ് വില വർദ്ധന തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രിന്റെഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 2017 മെയ് 3 ന് ബുധനാഴ്ച കാസർക്കോട് ജില്ലാ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.സംസ്ഥാനത്തെ അച്ചടി വ്യവസായം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അപ്രായോഗികമായ മിനിമം വേജസ്സ് ആക്ട്, പൊല്യൂഷൻ കൺട്രോൾ ആക്ട് ,പ്ലാസ്റ്റിക്ക് നിരോധനം, സെയിൽ ടാക്സ് സംബന്ധിച്ച വിഷയങ്ങളാൽ പല തരത്തിലുള്ള ഉദ്യോഗസ്ഥ പീഢനങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ അച്ചടി അനുബന്ധ സ്ഥാപനങ്ങൾ നേരിട്ട്
കൊണ്ടിരിക്കുകയാണ്. സമീപ ആഴ്ചകളിലുണ്ടായ അമിതമായ കടലാസ് വിലവർദ്ധനവ് ഈ വ്യവസായത്തെ വലിയ തകർച്ചയിലേയ്ക്കാണ് നയിക്കുന്നത്.
മൂന്നു മാസത്തിനുള്ളിൽ കടലാസിന് 25% ത്തിലേറെ വിലവർദ്ധനവാണ് വന്നിരിക്കുന്നത്. സമീപ വർഷങ്ങളിലൊന്നും ഉണ്ടാവാത്ത വർദ്ധനവാണിത്. മാത്രവുമല്ല, ഒട്ടുമിക്ക പേപ്പറുകളും ആവശ്യത്തിനു ലഭിക്കുന്നുമില്ല. സംസ്ഥാനത്ത് കടലാസ് ഉൽപ്പാദനം നാമമാത്രമായതിനാൽ അയൽ സംസ്ഥാനങ്ങളിലുള്ള പേപ്പർമില്ലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇവയാകട്ടെ, യാതൊരു തത്വദീക്ഷയുമില്ലാതെ ആഴ്ചതോറും വിലവർദ്ധിപ്പിക്കുകയാണ്. ദീർഘകാല കരാർ ഏറ്റെടുത്തിട്ടുള്ള പ്രസുകളെ ഇത് ഭീമമായ സാമ്പത്തിക ബാധ്യതയിലേയ്ക്കാണ് എത്തിച്ചിട്ടുള്ളത്.

കടലാസ് വിലവർദ്ധനവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചിട്ടുള്ളതാണ്. അമിത വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ പ്രസുകൾ അടച്ചിടുന്നതുൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേയ്ക്ക് നീങ്ങുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അനൂപ് കളനാട് പത്രക്കുറിപ്പിലൂടെ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad