വിജയവാഡ : (www.evisionnews.in) ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറി 20 പേര് മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ചിലര്‍ ലോറിയുടെ ടയറിനടിയില്‍പ്പെട്ടും മറ്റുള്ളവര്‍ പോസ്റ്റു തകര്‍ന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്ന് തിരുപ്പതി എസ്പി ജയലക്ഷ്മി അറിയിച്ചു.യെര്‍പെഡു എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത്. സിഐക്കും എസ്ഐക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. മുനഗലപാലം ഗ്രാമവാസികളാണ് മരിച്ചവരില്‍ അധികവും. ഗ്രാമത്തില്‍നിന്ന് അനധികൃതമായി മണല്‍ കയറ്റി അയയ്ക്കുന്നതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തിയവരായിരുന്നു ഗ്രാമീണര്‍.
Post a Comment
0 Comments