കാസര്‍കോട്: (www.evisionnews.in) മദീനാ പാഷന്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനം 14,15,16 തിയതികളില്‍ തളങ്കര മാലിക് ദീനാര്‍ ഹുദൈബിയ്യ നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
14ന് വൈകിട്ട് 4.30ന് മാലിക് ദീനാര്‍ മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തും. അഞ്ച് മണിക്ക് മാനവികതക്ക് മദീനയുടെ സ്‌നേഹം എന്ന വിഷയത്തില്‍ മാനവ സൗഹൃദ സമ്മേളനം നടക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസലാം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ത്വാഖാ അഹമ്മദ് മൗലവി അധ്യക്ഷനാകും.അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി സ്വാമി വിശ്യ ബദ്രാനന്ദ ശക്തി ബോധി, ആലംങ്കോട് ലീലാ കൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, ഹക്കീം കുന്നില്‍, കെ.ടി അബ്ദുല്ല ഫൈസി പ്രസംഗിക്കും.
സമ്മേളന സുവനീര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പ്രകാശനം ചെയ്യും. 7.30ന് മജ്‌ലിസുന്നൂര്‍ സംഗമവും ഖുത്വബാ സംഗമവും പാണക്കാട് സയ്യിദ് ഷഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചുഴലി മുഹിയദ്ധീന്‍ മൗലവി ഉദ്‌ബോധനം നടത്തും.
15ന് രാവിലെ ഒമ്പതിന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഗ്രാന്റ് അസംബ്ലി നടക്കും. തുടര്‍ന്ന് പഠനസംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിക്കും. അബദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. 12.30ന് നടക്കുന്ന സെഷന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ആസിഫ് ദാരിമി പുളിക്കല്‍ വിഷയമവതരിപ്പിക്കും. 4.30ന് സംഘടന സെഷന്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയമവതരിപ്പിക്കും. 7.30ന് ആദര്‍ശ സെഷന്‍ എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. കെ.ടി മുഹമ്മദ് ഫൈസി ഓമശ്ശേരി വിഷയമവതരിപ്പിക്കും.
16ന് മൂന്നു മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. 5.30ന് മാലിക് ദീനാര്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മത്തുള്ള ഖാസിമി മുത്തേടം മദീനാപാഷന്‍ സന്ദേശം നല്‍കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഖാസി ത്വാഖാ അഹമ്മദ് മൗലവി, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, എം.എ ഖാസിം മുസ്്‌ലിയാര്‍, ഖാസി ഇ.കെ മഹമൂദ് മുസ്്‌ലിയാര്‍, നീലേശ്വരം ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ പൈവളികെ, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, ചെര്‍ക്കളം അബ്ദുള്ള എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, സി.ടി അഹമ്മദലി യഹ്‌യ തളങ്കര, ടി.പി അലി ഫൈസി പാത്തൂര്‍ അഹമ്മദ് മുസ്്‌ലിയാര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ഖാസി ത്വാഖാ അഹമ്മദ് മൗലവി, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹി ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, എം.എ. ഖലീല്‍ മുത്തോടി, അബ്ദുല്‍ നാഫിഅ് അസ്അദി പങ്കെടുത്തു.
Post a Comment
0 Comments