Type Here to Get Search Results !

Bottom Ad

ആര്‍ട്ട് ഓഫ് ലിവിംഗ് യമുന തടത്തിന് ഉണ്ടാക്കിയത് ഗുരുതര നാശം; പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വേണ്ടത് 13.29 കോടി രൂപ, 10 വര്‍ഷം


ന്യൂഡല്‍ഹി: (www.evisionnews.in) യമുനാ തടത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരുതര നാശമുണ്ടാക്കിയതായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഈ ഗുരുതര നാശം പരിഹരിക്കണമെങ്കില്‍ 13.29 കോടി രൂപ വേണ്ടി വരുമെന്നും ഇത് പൂര്‍ത്തിയാക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നദിയുടെ പടിഞ്ഞാറ് വശത്തുള്ള 300 എക്കര്‍ സമതലവും കിഴക്ക് വശത്തുള്ള 120 എക്കറിനും ഗുരുതര നാശമുണ്ടായതായി റിപ്പോര്‍ട്ട്. ഈ സ്ഥലങ്ങളില്‍ ഏറ്റ നഷ്ടം പരിഹരിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

യമുനാ തീരം നശിപ്പിച്ച് വേദിയൊരുക്കിയതിന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ നിന്നും 120 കോടി രൂപ പിഴ ഈടാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമിച്ച ശാസ്ത്രജ്ഞരടങ്ങിയ സമിതി ശുപാര്‍ശ ചെയ്തതിരുന്നു. പരിപാടി നടക്കുന്നതിന് മുമ്പ് തന്നെ പിഴത്തുക ദേശീയ ഹരിത ട്രിബ്യൂണലിന്റെ അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. കൂടാതെ യമുനയുടെ തീരത്ത് പരിസ്ഥിതി നശിപ്പിക്കപ്പെട്ട പ്രദേശം ഒരു വര്‍ഷത്തിനകം പഴയ സ്ഥിതിയിലാക്കണം. യമുനയുടെ തീരത്തെ ചെറിയ വെള്ളക്കെട്ടുകളെല്ലാം മണ്ണിട്ട് നികത്തിയതായും പച്ചപ്പുകളെല്ലാം നശിപ്പിച്ചതായും ഇത് ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി മരങ്ങള്‍ മുറിച്ചുമാറ്റിയതായും സമിതി കണ്ടെത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad