കാസർകോട്:(www.evisionnews.in) അരി അടക്കമുളള അവശ്യസാധനങ്ങളുടെയും, പാചക വാതകത്തിന്റെയും വില വർദ്ധവിനെതിരെ അരിയില്ലാതെ കലമെന്തിന് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കലമുടക്കൽ സമരം നടത്തി.വിലക്കയറ്റം തടയുന്നതിൽ പരാജയപ്പെട്ട കേരള, കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള വേറിട്ട പ്രതികരണമായിരുന്നു കലമുടക്കൽ സമരം.കാസർകോട് പഴയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് , ഹാരിസ് പട്ട്ള, എം.എ നജീബ്, സഹീർ ആസിഫ്, ഹാരിസ് തൊട്ടി, സിദ്ധീഖ് സന്തോഷ് നഗർ, റഊഫ് ബാവിക്കര, റഹ്മാൻ ഗോൾഡൻ, സെഡ്.എ കയ്യാർ, സി.ഐ.എ ഹമീദ്, ഹാരിസ് തായൽ, അബൂബക്കർ കണ്ടത്തിൽ, ഹാരിസ് ബാവ നഗർ, ഷാനവാസ് പളളിക്കര, യു.വി ഇല്യാസ്, നൗഫൽ തായൽ, അൻവർ കോളിയടുക്കം,സലീം അക്കര, മുജീബ് കമ്പാർ, റഷീദ് തുരുത്തി, ഹമീദ് ബി.എം,നുഹ്മാൻ കളായി, റസാഖ് ആച്ചക്കര, അബ്ബാസ് കൊളച്ചെപ്പ്, ഇഖ്ബാൽ ചൂരി, റഊഫ് ഉദുമ എന്നിവർ നേതൃത്വം നൽകി.
keywords-muslim-youth legue-protest-against state and central government
Post a Comment
0 Comments