ഉദുമ (www.evisionnews.in): നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയില്ലാതായ ഉദുമ സ്വദേശി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. ഫര്‍ണിച്ചര്‍ തൊഴിലാളിയായ മാങ്ങാട് അംബാപുരത്തെ ബി.പി ഗോപാലനെയാ(49)ണ് ഉദുമ പളളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ച മുതല്‍ ഗോപാലനെ കാണാതായിരുന്നു. സംശയ സാഹചര്യത്തില്‍ കാണാതായതിനാല്‍ ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെയാണ് ഉദുമ പളളത്തില്‍ ഒരാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ വിവരം ബേക്കല്‍ പോലീസ് ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വീടുകളില്‍ ഫര്‍ണിച്ചര്‍ പണി നടത്തി വരുകയായിരുന്നു ഗോപാലന്‍. നോട്ടു പ്രതിസന്ധിക്ക് ശേഷം ജോലിയും കൂലിയുമില്ലാതെ മാനസിക വിഷമത്തിലായിരുന്നു ഗോപാലനെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ചിട്ടിയുടെ പണം അടക്കാനും വായ്പ അടക്കാനും പറ്റാത്ത വിഷമത്തിലായിരുന്നു ഗോപാലന്‍. ഇതിനെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: ദാക്ഷായണി. മക്കള്‍. ഹരിപ്രസാദ്, ഹരിപ്രിയ, ഗോഹുല്‍. പരേതരായ കേശവന്റെയും വെളളച്ചിയുടെയും മകനാണ്. സഹോദരങ്ങള്‍: മാധവന്‍, കൃഷ്ണന്‍, കാര്‍ത്യായനി, രുഗ്മണി.
keywords:kasaragod-uduma-youth-suicide
Post a Comment
0 Comments