തിരുവനന്തപുരം (www.evisionnews.in): ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം എന്തിനാണ് സര്‍ക്കാറിനെന്നും പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനുളള ശ്രമം ശരിയല്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍.
മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന സര്‍ക്കാരിന്റെ പ്രചാരണം തെറ്റാണ്. നേരത്തെ തന്നെ പുറത്തുവന്ന ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പറയുന്നത് വരുമാനം വര്‍ധിക്കുന്നുവെന്നും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് കൂടുന്നുവെന്നുമാണ്. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. അന്നേരവും പോലീസിനെ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്ന തെറ്റായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിനെതിരെയും സുധീരന്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ചില്ലറ വില്‍പ്പനശാലകള്‍ മാത്രമെ സുപ്രീംകോടതി വിധിയുടെ പരിധിയില്‍ വരൂവെന്ന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്.
ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ വ്യക്തിയാണ് അഡ്വക്കേറ്റ് ജനറലെന്നും അദ്ദേഹം നല്‍കുന്ന നിയമോപദേശത്തില്‍ വിശ്വാസമില്ലെന്നും സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് മദ്യനയത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.
Post a Comment
0 Comments