കാസര്‍കോട്: (www.evisionnews.in) ഇന്നുമുതല്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ജില്ലയില്‍ നിന്നള്ളത് 19,847 വിദ്യാര്‍ത്ഥികള്‍. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10748, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 9099 വിദ്യാര്‍ത്ഥികള്‍ വീതമാണ് പരീക്ഷ എഴുതുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തുന്നത് നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലാണ്. 820 വിദ്യാര്‍ഥികള്‍. എട്ടുപേരുമായി ബാനം ഗവ. ഹൈസ്‌കൂളാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 429 പേര്‍ പരീക്ഷ എഴുതുമ്പോള്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ പരവനടുക്കത്തെ പെണ്‍കുട്ടികളുടെ മാതൃകാ വിദ്യാലയത്തില്‍ 35 പേരാണുള്ളത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 140 ഉള്‍പ്പെടെ പ്രൈവറ്റായി പരീക്ഷയെഴുതുന്നത് 149 പേരാണ്. ജില്ലയില്‍ 159 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസ്മുറികളില്‍ ഉണ്ടാകുന്നത്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍ അടക്കം 1300 അധ്യാപകരെ പരീക്ഷാ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകരെ ഇന്‍വിജിലേറ്ററായി നിയമിച്ചിട്ടുണ്ട്. ട്രഷറികള്‍, എസ്ബിടി, സിന്‍ഡിക്കറ്റ്, കോര്‍പറേഷന്‍ ബാങ്കുകളിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിട്ടുള്ളത്.
അതത് ദിവസത്തെ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ രാവിലെ ഒന്‍പതു മുതല്‍ ട്രഷറി, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നെടുത്തു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ 12 മണിക്കുള്ളില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments