കുമ്പള (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഏപ്രില്‍ 14.15.16 തീയ്യതികളില്‍ കാസര്‍കോട് തളങ്കര ഹുദൈബിയ്യ നഗറില്‍ നടത്തുന്ന മദീനപാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ബദരിയ്യ നഗര്‍ എസ്.കെ.എസ്.ബി.വി ബദ്‌റുല്‍ ഹുദാ മദ്‌റസയില്‍ സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് സൈബര്‍വിങ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല റബ്ബാനി, ജബ്ബാര്‍ മൗലവി, മുസ്തഫ റഹ്മാനി, ഫിര്‍ദൗസ് ഫൈസി, സീതികോയ മൗലവി സംബന്ധിച്ചു.
Post a Comment
0 Comments