ന്യൂഡല്‍ഹി:: (www.evisionnews.in) സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി. മാനവശേഷി വികസന മന്ത്രാലയമാണ് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഉച്ചഭക്ഷണത്തിനുള്ള ആഹാരം പാകം ചെയ്യുന്നവരും ആധാര്‍ നമ്പര്‍ ഹാജരാക്കണം. ജമ്മു കശ്മീര്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ച് എല്ലാ എല്ലായിടത്തും ഈ ഉത്തരവ് ബാധകമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ ഹാജരാക്കാനുള്ള സമയം ജൂണ്‍ 30 വരെ നല്‍കിയിട്ടുണ്ട്. രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. ......
Post a Comment
0 Comments