വെള്ളരിക്കുണ്ട് (www.evisionnews.in): സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ച് പീഡിപ്പിച്ചു. പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയെയാണ് കരിങ്കല്‍ ക്വാറി ഉടമ പുലിയംകുളത്തെ ഷിബുവിന്റെ മകന്‍ സജീഷ് (22) പുലിയംകുളത്തിന് സമീപം ആളൊഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയിലെ കുറ്റിക്കാട്ടില്‍ വെച്ച് പീഡിപ്പിച്ചത്. സജീഷിനെ വെള്ളരിക്കുണ്ട് പോലീസ് തിങ്കളാഴ്ച്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. പുലിയംകുളത്ത് ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീഷ്.
നാലുദിവസം മുമ്പാണ് പീഡനം നടന്നത്. പിറ്റേന്നാണ് വിദ്യാര്‍ത്ഥിനി സംഭവം വീട്ടില്‍ പറഞ്ഞത്. ഇതിന് തൊട്ടടുത്ത ദിവസം വിദ്യാര്‍ത്ഥിനിയുമായി രക്ഷിതാക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ച്ച വൈദ്യപരിശോധനക്ക് വിധേയയാക്കി. പ്രതിയെ ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments