ബോവിക്കാനം (www.evisionnews.in): ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ബോവിക്കാനം റൈഞ്ച് ഇസ്ലാമിക കലാമത്സരത്തില്‍ 299 പേയിന്റ് നേടി വിദ്യാര്‍ത്ഥി വിഭാഗത്തില്‍ പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസഓവറോള്‍ ചാമ്പ്യന്മാരായി. ബോവിക്കാനം റൈഞ്ച് നിലവില്‍ വന്നതു മുതല്‍ പൊവ്വല്‍ മദ്രസ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുന്നു.
മുഅല്ലിം വിഭാഗത്തിലും പൊവ്വല്‍ മദ്രസ ചാമ്പ്യന്മാരായി. ഹയാത്തുല്‍ ഇസ്ലാം ബോവിക്കാനം, ബാവിക്കര മുനീറുല്‍ ഇസ്ലാം മദ്രസ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. കിഡീസ് വിഭാഗത്തില്‍ മല്ലം ബുസ്താനുല്‍ ഉലൂം മദ്രസയും സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം വിഭാഗത്തില്‍ പൊവ്വല്‍ മദ്രസയും ആധിപത്യം നേടി. കിഡ്‌സ് വിഭാഗത്തില്‍ മിദ് ലാജ്, അബ്ദുല്‍ ഖാദര്‍ (ആലൂര്‍), സല്‍മാന്‍ കൈഫ് (മല്ലം), സബ് ജൂനിയര് വിഭാഗത്തില്‍ അബ്ദുസമദ് (പൊവ്വല്‍), ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഫാദില്‍ (മുതലപ്പാറ), ശമീര്‍ (പൊവ്വല്‍), സീനിയര്‍ വിഭാഗത്തില്‍ മൂസ അഫ്രാസ് (ബാവിക്കര), മുഫീദ് (പൊവ്വല്‍),സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മിന്‍ഷാദ് അഹമ്മദ് (പൊവ്വല്‍), മുഅല്ലിം വിഭാഗത്തില്‍ ഫൈസല്‍ ഹുദവി ബെദിര കലാപ്രതിഭയായി.
അബൂബക്കര്‍ ആലൂര്‍ പതാക ഉയര്‍ത്തി, അബൂബക്കര്‍ മൂലടുക്കം അധ്യക്ഷത വഹിച്ചു, ഇ.പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. ഷാഫി ഹാജി ആദൂര്‍ സമ്മാന ദാനവും അബ്ദുല്ലക്കുഞ്ഞി ഹാജി അവാര്‍ഡ് വിതരണവും നടത്തി.ഹമീദ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി, എ.ബി ശാഫിപൊവ്വല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് കുഞ്ഞി ആലൂര്‍, ഹസൈനാര്‍, ആഗ ഹംസ, സലാം നഈമി പ്രസംഗിച്ചു.
Post a Comment
0 Comments