കാഞ്ഞങ്ങാട്:(www.evisionnews.in) കാസര്‍കോട്-കണ്ണൂര്‍ ദേശീയപാതയില്‍ പുല്ലൂര്‍ കേളോത്ത് വളവില്‍ കെഎസ്ആര്‍ടിസി ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്കു പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ രാജപുരം വണ്ണാത്തിക്കാനത്തെ സിബി ചാക്കോ(44)യെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരത്തെ കുഞ്ഞികൃഷ്ണന്‍നായര്‍(43) ബാലകൃഷ്ണന്‍(40), പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ്് കൊടവലത്തെ എ തമ്പാന്‍ നായര്‍ (62) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment
0 Comments