ഉപ്പള (www.evisionnews.in): വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം, കെദുമ്പാടി, പി.ആര്‍.ഡി.എം എസ്.സി കോളനിയിലെ അയിത്തന്റെ മകന്‍ ശേഖര (26)യാണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് ശേഖര മദ്യ ലഹരിയില്‍ വീട്ടില്‍ എത്തിയതായി പറയുന്നു. തുടര്‍ന്നു ഭാര്യയുമായി വാക്കേറ്റം ഉണ്ടായതായും പറയുന്നു.
ഭാര്യ കുമാരി, മക്കളായ സാവിത്രി, ജ്യോതി, കീര്‍ത്തി എന്നിവരെയും കൂട്ടി സമീപത്തെ ബന്ധുവീട്ടില്‍ പോയി. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് ശേഖരയെ അബോധാവസ്ഥയില്‍ കണ്ടതത്രേ. കുലുക്കി വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. അബോധാവസ്ഥ വിട്ടുമാറാത്ത ശേഖര ഞയറാഴ്ച മരണപ്പെടുകയും ചെയ്തു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭവാനി, ബേബി, മാലതി സഹോദരങ്ങളാണ്.
Post a Comment
0 Comments