നീലേശ്വരം (www.evisionnews.in): റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പടിഞ്ഞാറ്റം കൊഴുവല്‍ മൂലപ്പളളിയിലെ പുറവങ്കര വേണു ഗോപാലന്‍ നായര്‍ (67) കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട്, കണ്ണൂര്‍ അഗ്‌നിശമന സേന ഓഫീസുകളില്‍ ജോലി ചെയ്തിട്ടുണ്ട് . ഭാര്യ: ശകുന്തള (റിട്ട .പി.എസ്.സി സീനിയര്‍ സൂപ്രണ്ട്). മക്കള്‍: വിന്നി വേണുഗോപാല്‍ (എന്‍ജിനീയര്‍, ബംഗളുരു), വിന്‍ഷ വേണുഗോപാല്‍ (എം.ബി.ബി.എസ് വിദ്യാര്‍ഥി മംഗളൂരു). സഹോദരങ്ങള്‍: രാധ, ശൈലജ (ഇരുവരും മൂലപ്പള്ളി ) സുലോചന, സാവിത്രി.
keywords:kasaragod-nileshwaram-venugopalan-nayar-obituary
Post a Comment
0 Comments