മേല്‍പറമ്പ് (www.evisionnews.in): അകാരണമായി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ മൂന്നാംമുറ നടപ്പാക്കി പോലീസ് ഭീകരതക്ക് നേതൃത്വം നല്‍കിയ ടൗണ്‍ സിഐക്കെതിരെ ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ്. ലോക്കപ്പ് മര്‍ദനത്തിന് നേതൃത്വം നല്‍കിയ സി.ഐയെയും മറ്റു ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ടി.ഡി അസ്സന്‍ ബസരി, അസ്ലം കീഴൂര്‍, അഷ്‌റഫ് സി.എം, ആഷിഫ് തെക്കില്‍, സഫ്‌വാന്‍ മങ്ങാടന്‍, ഹാരിസ് ഒരവങ്കര, സുല്‍ത്താന്‍ ഒരവങ്കര, ജാഫര്‍ കൊവ്വല്‍, നഷാത്ത് പരവനടുക്കം, തസ്ലിം പരവനടുക്കം സംസാരിച്ചു.
Post a Comment
0 Comments