അബുദാബി (www.evisionnews.in): മാറിമാറി വരുന്ന ഭരണകൂട വര്‍ഗങ്ങള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ അബുദാബിയില്‍ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അബുദാബി ഡോം ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ യോഗം അബുദാബി കാസര്‍കോട് ജില്ല കെഎംസിസി പ്രസിഡന്റ് പികെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ ബജറ്റിലും തികഞ്ഞ അവഗണന ജില്ലയോട് കാട്ടി. ഭരണകൂട വര്‍ഗങ്ങള്‍ അവഗണന തുടരുന്നെങ്കില്‍ ശക്തമായ പ്രതിഷേധവുമായി സമാനചിന്താക്കാരെ മുഴുവന്‍ അണിനിരത്തി സമരവുമായി മുന്നോട്ട് പോവുമെന്നും സമരം ചെയ്യുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നും പ്രതിഷേധ സംഗമം മുന്നറിയിപ്പ് നല്‍കി. കൂട്ടായ്മ ബോര്‍ഡ് അംഗങ്ങളായ ഷമീം ബേക്കല്‍, സെഡ്.എ മൊഗ്രാല്‍, പി.കെ അഷ്‌റഫ്, മുജീബ് മൊഗ്രാല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ താജുദ്ദീന്‍ ആദൂര്‍, നാസര്‍ ആദൂര്‍, തസ്ലീം ആരിക്കാടി, ജാസിര്‍ തുരുത്തി, ഹബീബ് ബ്ലൈസ്, ശരീഫ് പ്രസംഗിച്ചു.
Post a Comment
0 Comments