കാസര്‍കോട് (www.evisionnews.in): സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ചട്ടഞ്ചിലാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. ശാഖ മുതല്‍ ജില്ലവരെയുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്‌ള, ടി.എസ് നജീബ്, നാസര്‍ ചായിന്റടി, അസീസ് കളത്തൂര്‍, എം.എ നജീബ്, ഇഷാം പട്ടേല്‍, ഹാഷിം ബംബ്രാണി, സെഡ്.എ കയ്യാര്‍ സംബന്ധിച്ചു.
Post a Comment
0 Comments