ഉപ്പള (www.evisionnews.in): പൈവളികെ പഞ്ചായത്തിലെ സുങ്കതകട്ടെ ശാഖ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, കമ്മിറ്റിയുടെ ഓഫീസ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഓഫീസ് വെറും ഒരു പാര്‍ട്ടി പ്രവര്‍ത്തനത്തിന് പുറമെ ജനങ്ങളുടെ ആശാകേന്ദ്രവുമാണെന്ന് തുടര്‍ന്നു സംസാരിച്ച അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡന്റ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹമീദ് കുഞ്ഞാലി, മുസ്ലിം ലീഗ് പൈവലികെ പഞ്ചായത്ത് പ്രസിഡന്റ് അന്തുഞ്ഞി ഹാജി സിരന്തടുക, ജനറല്‍ സെക്രട്ടറി സെഡ്.എ കയ്യാര്‍, യുത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.എം ഹമീദ്, എം.എസ്.എഫ് പൈവലികെ പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് ചമ്മു ബായാര്‍, ജനറല്‍ സെക്രട്ടറി റമീസ് കമ്പാര്‍, ഉപാധ്യക്ഷന്‍ സാദിഖ് സുങ്കതകട്ടെ, നൗഫല്‍ ബായാര്‍, ഖലീല്‍ ചിപ്പാര്‍, സകീര്‍ സിരന്തടുക പ്രസംഗിച്ചു.
keywords:kasaragod-paivalige-sungathakatte-muslim-league-inaugration
Post a Comment
0 Comments