തിരുവനന്തപുരം (www.evisionnews.in): ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(68)യെ കൊലപ്പെടുത്തിയ പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ കുഞ്ഞിരാമന്റെ സബ്മിഷന്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച മുടിയിഴകളുടെ പരിശോധന തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ തുടരുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ജനുവരി 13ന് ആണ് ദേവകിയെ വീട്ടിനകത്തു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയനിലയില്‍ കാണപ്പെട്ടത്. ദേവകിയെന്ന വീട്ടമ്മ കൊല്ലപ്പെട്ടിട്ട് രണ്ടു മാസം തികയാറായിട്ടും കൊലയാളികളെ കണ്ടെത്താത്തത് നാട്ടില്‍ വലിയ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. സിപി.എം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. കെ കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്.
Post a Comment
0 Comments