കാസര്‍കോട്: (www.evisionnews.in) അരി അടക്കമുള്ള അവശ്യ സാധനങ്ങളുടെയും, പാചക വാതത്തിന്റെയും വില വര്‍ദ്ധനവിനെതിരെ 'അരിയില്ലാതെ കലമെന്തിന് ' എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 6ന് തിങ്കളാഴ്ച കാസര്‍കോട് നഗരത്തില്‍ മുസ്ലിം യൂത്ത് ലീഗ് കലമുടക്കല്‍ സമരം സംഘടിപ്പിക്കും.വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വ്യത്യസ്തമായ പരിപാടിയാണ് കലമുടക്കല്‍ സമരം. ഇത് സംബന്ധിച്ച് ചേര്‍ന്ന ജില്ലാ യോഗത്തില്‍ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അദ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍ സംബന്ധിച്ചു.
Post a Comment
0 Comments