കാസര്‍കോട് (www.evisionnews.in): ഗുണ്ടകളെ പോലെ തെമ്മാടിത്തം കാണിക്കുന്ന പോലീസുകാരെ നിലക്ക് നിര്‍ത്താന്‍ അറിയുമെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് ഹാഷിം ബംബ്രാണി ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കാസര്‍കോട് എം.എസ്.എഫ് ജില്ലാ നേതാക്കളെയടക്കം കാരണമില്ലാതെ സ്റ്റേഷനില്‍ കൊണ്ട് പോയി മൃഗീയമായി മര്‍ദിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
ആരുടെ താളത്തിനൊത്താണ് ഇവര്‍ തുള്ളുന്നതെന്ന് എം.എസ്.എഫിന് അറിയാം. ഭരണം മാറി മാറി വരുമെന്ന് ഓര്‍ത്തിട്ട് വേണം കാക്കിക്കുള്ളിലെ കലാപകാരികള്‍ പെരുമാറുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചെര്‍ത്തു. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥികളെ അകാരണമായി സ്റ്റേഷനില്‍ കൊണ്ട് പോയതിന്റെ വിവരം അറിയാനായി കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എത്തിയ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് അടക്കമുള്ള എം.എസ്.എഫ് നേതാക്കളെയാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് മൃഗീയമായി മര്‍ദിച്ചത്.
phew.. bharanam ulla timil ningo olaka punnak akeenu.. onnu poda. berde bella kupayam ittu nadakan allathe oru chukkum kayya ningak.
ReplyDelete