കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച പോലീസ് നരനായാട്ടിനെതിരെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാളെ രാവിലെ പത്ത് മണിക്ക് നടക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ത്ഥികളും എംഎസ്എഫ് പ്രവര്‍ത്തകരുമായ അഞ്ചു പേര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയായത്. കാര്യമറിയാന്‍ സ്റ്റേഷനിലെത്തിയ ജില്ലാ- മണ്ഡലം നേതാക്കളെയും പോലീസ് വളഞ്ഞിട്ട് മര്‍ദിക്കുകയും അവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു.
Post a Comment
0 Comments