വിദ്യാനഗര്‍ (www.evisionnews.in): കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ സി.ഐ യുടെ നേതൃത്വത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഖാദര്‍ ആലൂര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഫാന്‍ ന്യൂബേവിഞ്ച അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. മണഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ഹാരിസ് തായല്‍, നാഫിഹ് എതിര്‍ത്തോട് അബ്ബാസ് മാര, ഖാദി ബേവി, അജ്മല്‍ മിര്‍ഷാന്‍, ഷിഹാബ് പുണ്ടൂര്‍, അറഫാത്ത് കൊവ്വല്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments