അഡൂര്‍ (www.wvisionnews.in): മൊഗര്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം മദ്രസയുടെ കെട്ടിടോദ്ഘാടനവും ഖാസി സ്ഥാനാരോഹണവും മാര്‍ച്ച് 23ന് നടക്കും. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പങ്കെടുക്കും.
പരിപാടിയില്‍ മൊഗറിന്റെ ഖാസിയായി ആലിക്കുട്ടി മുസ്ലിയാരെ ബൈഅത്ത് ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കാസര്‍കോട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍, മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങി മതസാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
തീരുമാന യോഗത്തില്‍ മഷ്ഹുദ് മൊഗര്‍, സിദ്ദീഖ് ഹുദവി മണിയൂര്‍, ഇബ്രാഹിം പിണ്ടിക്കൈ, മുശ്താഖ് മൊഗര്‍, ഹാഷിം മൊഗര്‍, അമീര്‍ മൊഗര്‍, സാനിദ് മൊഗര്‍, സമീര്‍ ഹുദവി മൊഗര്‍, സ്വാദിഖ് മൊഗര്‍, ഷാഫി എം.കെ മൊഗര്‍, കെ.എച്ച് ഹമീദ്, സാബിര്‍ മൊഗര്‍, അബ്ദുല്ല മൊഗര്‍, അസീസ് മൊഗര്‍, സഫ്‌വാന്‍ മൊഗര്‍, സിനാന്‍ മൊഗര്‍ പങ്കെടുത്തു.
Post a Comment
0 Comments