മംഗളൂരു (www.evisionnews.in): ആശുപത്രിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ ഭട്കലില്‍ കാമുകനൊപ്പം കണ്ടെത്തി. കാമുകനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം മംഗളൂരു തുമ്പെയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കാണാതായ പനെ മംഗളൂരു നെഹ്‌റു നഗര്‍ സ്വദേശിനിയായ 17 കാരിയെയാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയതായിരുന്നു പെണ്‍കുട്ടി.
അമ്മയുടെ പരാതിയില്‍ ബണ്ട്വാള്‍ റൂറല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മത്സ്യം കടത്തുന്ന ലോറിയുടെ ഡ്രൈവറായ ഭട്കലിലെ ഹനീഫുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ബണ്ട്വാള്‍ പോലീസ് ഭട്കലിലെത്തി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താത്ത സാഹചര്യത്തില്‍ ഹനീഫിനെതിരെ തട്ടിക്കൊണ്ടു പോകല്‍ കുറ്റംചുമത്തി അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Post a Comment
0 Comments