Type Here to Get Search Results !

Bottom Ad

റീസര്‍വ്വെ പ്രവര്‍ത്തനത്തിലൂടെ കൈവശഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട - മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസറഗോഡ് (www.evsionnews.in) റീസര്‍വ്വെ നടപടി മൂലം തങ്ങളുടെ കൈവശഭൂമി നഷ്ടപ്പെടുമെനന ആശങ്ക ആര്‍ക്കും വേണ്ടെന്ന് റവന്യൂ വകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. റീസര്‍വ്വെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും ജനപ്രതിനിധികള്‍ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്കായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദുമ, പളളിക്കര-1, പളളിക്കര-2, കീക്കാന്‍, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളിലാണ് റീസര്‍വ്വെ പ്രവര്‍ത്തനം ആദ്യമായി നടക്കുന്നത്. ജില്ലയിലെ സര്‍വ്വെ ജീവനക്കാരെ കൂടാതെ മറ്റു ജില്ലകളില്‍ നിന്നായി മുന്നൂറോളം ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് റീസര്‍വ്വെ പ്രവര്‍ത്തനം നടക്കുന്നത്. റീസര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കാനും  കയ്യേറ്റം തടയാനും സാധിക്കും. ഓരോ കൈവശക്കാരന്റെയും സ്ഥലം സര്‍വ്വെ ചെയ്ത്  റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. . റീസര്‍വ്വെ സംബന്ധിച്ച്  പൊതുവായി ഉയര്‍ന്ന ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സംശയങ്ങള്‍ക്ക് സര്‍വ്വെ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മറുപടി നല്‍കി. യോഗത്തില്‍ സര്‍വ്വെ അഡീഷണല്‍ ഡയറക്ടര്‍ ഇ കെ ശോഭന, ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീ, ജോയിന്റ് ഡയറക്ടര്‍മാരായ ബാബു തെക്കന്‍, കെ സുരേന്ദ്രന്‍, ഇ-സര്‍വ്വെ ചുമതലയുളള ഡെപ്യൂട്ടി ഡയറക്ടകര്‍ പി മധുലിമായ, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. റീസര്‍വ്വെ പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനായുളള സിഡി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന് നല്‍കി മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു.
വില്ലേജ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും  -മന്ത്രി ഇ ചന്ദ്രശേഖരന്‍




വില്ലേജ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്നും ജനപങ്കാളിത്തത്തോടെ മാത്രമെ ഇത് സാധിക്കുകയുളളൂവെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  പെരിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് പെരിയയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഓഫീസുകള്‍ ജനസേവനത്തിനുളള കേന്ദ്രങ്ങളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് ജീവനക്കാര്‍ ഓര്‍ക്കണം. അസൗകര്യങ്ങളാല്‍ വീര്‍പ്പ്മുട്ടുന്ന വില്ലേജ് ഓഫീസുകള്‍ ഉണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവിടെ എല്ലാമുണ്ടാകുമെന്നും സേവനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ എങ്ങനെ ജനങ്ങള്‍ക്ക്  ലഭ്യമാക്കാനാകും എന്ന നിലയിലുളള  പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യേ#ാഗത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീ സ്വാഗതവും എഡിഎം കെ അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.

 ജില്ലാആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ അഞ്ച് കോടി രൂപ ചെലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കായി നിര്‍മ്മിക്കുന്ന നാലുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ആതുരശുശ്രൂഷ മേഖലയില്‍ സമഗ്രമായ മാറ്റത്തിനായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനായി ആര്‍ദ്രം എന്നൊരു പദ്ധതി തന്നെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണ്. ആരോഗ്യ പരിരക്ഷ സര്‍ക്കാറിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമായി കാണുകയാണെന്നും  ജില്ലാആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. എല്‍ എസ് ജി ഡി ഇന്‍ ചാര്‍ജ്ജ് കെ എം കുഞ്ഞുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കരുണാകരന്‍ എം പി മുഖ്യാതിഥി ആയിരുന്നു. എം രാജഗോപാലന്‍ എം എല്‍ എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, കൗണ്‍സിലര്‍ വിജയ മുകുന്ദ്, ജില്ലാ പഞ്ചായത്തംഗം പി സി സുബൈദ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിതാ നന്ദന്‍ നന്ദിയും പറഞ്ഞു. 


key words;minister-chanrdashekar-statment-about-resurvey       
Tags

Post a Comment

0 Comments

Top Post Ad

Below Post Ad