പാട്ന (www.evisionnews.in): കുട്ടികള്‍ അമ്മമാരെ 'മമ്മി'യെന്നും പിതാക്കളെ 'പപ്പാ' എന്നും വിളിക്കുന്നത് ബന്ധങ്ങളിലെ അടുപ്പം നഷ്ടപ്പെടുത്തുന്നുവെന്നും ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗ്രാമങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരം അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. അത് ഗൗരവത്തോടെ കാണണം. മതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നുചേരണം. ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കാത്ത കാലത്തോളം മതത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും സിംഗ് പറഞ്ഞു. ബീഹാറിലെ ഔറംഗാബാദില്‍ നടന്ന മത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറന്നാള്‍ ആഘോഷത്തില്‍ കേക്ക് മുറിക്കില്ലെന്ന് ഹിന്ദുക്കള്‍ പ്രതിജ്ഞ എടുക്കണം. കേക്ക് മുറിക്കുന്നതിന് പകരം ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കണമെന്നും മന്ത്രി പറഞ്ഞു. പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. അതിനുപകരം ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കണം. കേക്ക് കട്ട് ചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. നമ്മുടെ സംസ്‌കാരവും ശക്തവും ഏറെ പഴക്കമുള്ളതായിട്ടും ആളുകള്‍ പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
Post a Comment
0 Comments