നീലേശ്വരം (www.evisionnews.in): മാഹിയില്‍ നിന്നു കടത്തിയ 90 ലീറ്റര്‍ മദ്യം നീലേശ്വരം എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. നീലേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണു 174 കുപ്പി മദ്യം പിടിച്ചത്. മദ്യം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട പള്ളിക്കര തോട്ടുംപുറത്തെ എന്‍.സി സജീവന്‍, മടിക്കൈ നാരയിലെ എന്‍ ബിജു എന്നിവര്‍ക്കെതിരെ കേസ് എടുത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഗോവിന്ദന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി സുധീഷ്, പി.കെ ബാബുരാജ്, കെ മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
keywords:kasaragod-nileshwaram-liquor-smuggling-police-caught
Post a Comment
0 Comments