സീതാംഗോളി:(www.evisionnews.in) എതിരെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗര്‍ഭിണിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ബേള, അന്നപ്പള്ളടുക്കയിലെ ദാമോദരന്‍(51), ഭാര്യ സരോജിനി (47) മകളും ഒന്‍പതുമാസം ഗര്‍ഭിണിയുമായ ഉഷ(20), ഓട്ടോ ഡ്രൈവര്‍ കുമ്പളയിലെ ഖാദര്‍(42) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് സീതാംഗോളിയിലാണ് അപകടം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉഷയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
keywords-seethamgoli-auto accedent-injury-pregnet women-3 person
Post a Comment
0 Comments