കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ എം എസ് എഫ് പ്രവര്‍ത്തകരെയും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയെയും കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനെയും പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, എ എസ് ഐ സതീഷ് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്.
നടപടിയാവശ്യപ്പെട്ട് യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ നടന്നത്. സി പി എം നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നിയമപാലനത്തിന് പകരം നിയമലംഘകരായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും കാണാതായ 21 പേരെ കുറിച്ചുള്ള ദുരൂഹത നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണാതായവരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഇക്കഴിഞ്ഞ ദിവസം ബന്ധുവിന് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാനോ കാണാതായവര്‍ എവിടെയാണുള്ളതെന്ന് കണ്ട് പിടിക്കാനോ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം ഫിറോസ് ആവശ്യപ്പെട്ടു.
പാമ്പാടി നെഹ്‌റു കോളജില്‍ കൊല്ലപ്പെട്ട ജിഷ്ണു പ്രാണോയിയുടെ കേസില്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒരു സിപിഎം നേതാവിന്റെ ഇടപെടലാണ് പ്രതികള്‍ക്ക് സഹായകരമാവുന്ന നിലപാട് എടുക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ജിഷ്ണു മരണപ്പെട്ട ദിവസം ഈ നേതാവിനെ വിളിച്ചാണ് ബന്ധുക്കള്‍ സഹായം തേടിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വീഴ്ചകളിലോ പോലീസ് അന്വേഷണത്തിന്റെ കാര്യത്തിലോ യാതൊരു സഹായവും നല്‍കാന്‍ ഇദ്ദേഹം തയാറായിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഇത് പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സംശയമുണ്ട്. ജിഷ്ണുവിന്റെ വീടിന്റെ തൊട്ടടുത്ത് വന്നിട്ട് പോലും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്താതിരുന്നത് ഈ നേതാവിന്റെ താത്പര്യപ്രകാരമാണോയെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാര്‍ത്ഥി പീഢനമവസാനിപ്പിക്കാന്‍ പഴുതുകളടച്ച സമഗ്രമായ നിയമം കൊണ്ടുവരണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, എ.കെ.എം അഷ്‌റഫ്, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണി, അസീസ് കളത്തൂര്‍, സി.ഐ.എ ഹമീദ്, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ള എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
keywords-msf-kasaragod police-presmeet-p k firos
keywords-msf-kasaragod police-presmeet-p k firos
Post a Comment
0 Comments