കാസർകോട്:(www.evisionnews.in)പനത്തടി പഞ്ചായത്തിലെ മാവുങ്കാൽ കോട്ടക്കുന്ന് കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കയ്യടക്കി വെച്ച സാമൂഹ്യ ദ്രോഹികളിൽ നിന്ന് ഒഴിപ്പിക്കണമെന്നും ജീവിത സുരക്ഷിതത്വം ആവശ്യപ്പെട്ടും ആദിവാസി സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി കലക്ട്രേറ്റ് പടിക്കൽ നടന്നു വരുന്ന അനിശ്ചിതകാലനിരാഹാര സമരം ശക്തിപ്പെടുന്നു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ.കെ. ഡി.എസ്, ഡി.എസ്.എസ്, ആർ.എം.പി, വെൽഫെയർ പാർട്ടി, യൂത്ത് ലീഗ്, സോളിഡാരിറ്റി, എം.എസ്.എഫ് എന്നീ സംഘടനകൾ സമരപ്പന്തലിൽ എത്തി. ജില്ലാ കലക്ടർ നേരിട്ട് ഇടപ്പെട്ട് സമരം ഒത്ത് തീർപ്പാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. നാല് ദിവസമായി നിരാഹാരമനുഷ്ടിക്കുന്ന നാരായണി കുഞ്ഞിക്കണ്ണനെ എ.ഡി.എം അംബുജാക്ഷൻ, സി.ഐ.ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന് സമരസമിതി കൺവീനർ ബിന്ദു നാരായണൻ നിരാഹാരം ആരംഭിച്ചു.വ്യത്യസ്‍ത ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം വിജയിപ്പിക്കാൻ സമരസഹായ സമിതി രൂപീകരിച്ചു.കെ.കെ.അശോകൻ അധ്യക്ഷത വഹിച്ചു, സഞ്ജീവൻ പുളിക്കൂർ, ഹമീദ് കക്കണ്ടം, ഒ.കെ.പ്രഭാകരൻ, ചന്ദ്രശേഖരൻ, പി.കെ.അബ്ദുല്ല, എം .എ നജീബ് , സി.എ.യൂസുഫ്, മനാഫ് എടനീർ, ടി.കെ.ബാബു, ബിന്ദു നാരായണൻ തുടങ്ങിയവർ സംസാരിച്ചു. സന്ദീപ് സ്വാഗതവും കെ.രാജേഷ് നന്ദിയും പറഞ്ഞു.
keywords-mavunkal-kottakkunnu colany-community hal-protest
Post a Comment
0 Comments