Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു


ന്യൂഡല്‍ഹി: (www.evisionnews.in)  ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. അനധികൃത ടിക്കറ്റ് ബുക്കിങ്ങും കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയും തടയുന്നതിനാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. ഇതിനു മുന്നോടിയായി ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കണ്‍സെഷന്‍ ടിക്കറ്റുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കും. മൂന്നുമാസത്തേക്കാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുക. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്ന് പുറത്തിറക്കിയ 2017-18ലെ ബിസിനസ് പ്ലാനിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ വ്യക്തമാക്കിയത്. വലിയ രീതിയില്‍ ടിക്കറ്റ് മറിച്ചു വില്‍ക്കുന്നതും വ്യാജപേരുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനൊപ്പം കറന്‍സി ഉപയോഗിക്കാതെ ടിക്കറ്റുകളെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും റെയില്‍വേ ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 6000 ടിക്കറ്റ് വില്‍പ്പന യന്ത്രങ്ങളും 1000 ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കറന്‍സി ഉപയോഗിക്കാതെ ടിക്കറ്റെടുക്കാനായി പുതിയ ആപ്പും മേയ് മാസത്തോടെ റെയില്‍വേ പുറത്തിറക്കും. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മലമേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകള്‍ക്കുള്ള നിര്‍ദേശവും ബിസിനസ് പ്ലാനില്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad