കാസര്‍കോട് (www.evisionnews.in): അഭിമാനകരമായ അസ്ഥിത്വത്തിന് ഏഴ് പതിറ്റാണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി മുനിസിപ്പല്‍ സ്വതന്ത്ര കര്‍ഷക സംഘം കര്‍ഷക സംഗമം നടത്തി. ചടങ്ങില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
സി.എ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എം മുനീര്‍ മൊയ്തീന്‍ കൊല്ലമ്പാടി, എ.എം കടവത്ത്, അബ്ബാസ് ബീഗം, ടി.എ അബൂബക്കര്‍ ഹാജി, ഹമീദ് ചേരങ്കൈ, ഹമീദ് ബെദിര, എ.എ അസീസ് ഖാലിദ് പച്ചക്കാട്, എ.കെ അബൂബക്കര്‍ ഹാജി, ബി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, ടി.കെ അഷ്‌റഫ്, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, ഇ.ആര്‍ ഹമീദ്, ബി.എം.സി ബഷീര്‍, സി.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റസാഖ് ബെദിര, വെല്‍ക്കം മുഹമ്മദ് പ്രസംഗിച്ചു.
Post a Comment
0 Comments