തിരുവനന്തപുരം:(www.evisionnews.in) സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ.കെ.ബാലൻ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനായി വിനായകനെ തിരഞ്ഞെടുത്തു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജീഷ വിജയനാണ് മികച്ച നടിക്കുള്ള അവാർഡ്. മികച്ച സംവിധായിക വിധു വിൻസെന്റ്ാണ് (മാൻഹോൾ). മികച്ച കലാമൂല്യമുള്ള ചിത്രം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ്. കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായി കയ്യടി നേടിയ മണികണ്ഠന്‍ ആചാരിയാണ് മികച്ച സ്വഭാവ നടന്‍. മികച്ച നവാഗത സംവിധായകനായി കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാള്‍ പാതയാണ്. മികച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണനാണ്. മികച്ച ഗാനരചയിതാവ് ഒഎന്‍വി കുറുപ്പാണ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എ ജയചന്ദ്രനാണ്. 68 സിനിമകളാണ് പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
keywords-state film award
keywords-state film award
Post a Comment
0 Comments