കാസർകോട്(www.evisionnews.in) പനത്തടി പഞ്ചായത്തിലെ മാവുങ്കാൽ കോട്ട ക്കുന്ന് കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കയ്യടക്കി വെച്ച സാമൂഹ്യ ദ്രോഹികളിൽ നിന്ന് ഒഴിപ്പിക്കണമെന്നും ജീവിത സുരക്ഷിതത്വം ആവശ്യപ്പെട്ടും ആദിവാസി സമരസമിതി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം 7 ദിവസം പിന്നിട്ടു.സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൻ എ നെല്ലിക്കുന്ന് എം എൽ എ സമരപന്തൽ സന്ദർശിച്ചു.പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്ന് എം എൽ എ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്,ഷംസുദ്ദീൻ കിന്നിംഗാർ,മനാഫ് എടനീർ,എന്നിവരും ആദിവാസി സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് എം എൽ എ യോടൊപ്പം സമരപ്പന്തൽ സന്ദർശിച്ചു.യൂത്ത് ലീഗിന് പുറമെ സമരത്തിന് പിന്തുണയറിയിച്ച് എ.കെ. ഡി.എസ്, ഡി.എസ്.എസ്, ആർ.എം.പി, വെൽഫെയർ പാർട്ടി,സോളിഡാരിറ്റി, എം.എസ്.എഫ് എന്നീ സംഘടന നേതാക്കളും നേരത്തെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു.ജില്ലാ കലക്ടർ നേരിട്ട് ഇടപ്പെട്ട് സമരം ഒത്ത് തീർപ്പാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നത്.എന്നാൽ വിഷയത്തിൽ അധികൃതർ ഗൗരവമായി ഇതുവരെയായും ഇടപെട്ടിട്ടില്ല.ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
keywords-adhivasi protest-n a nellikkunnu-visiting
keywords-adhivasi protest-n a nellikkunnu-visiting
Post a Comment
0 Comments