മുംബൈ (www.evisionnews.in): റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പറാവാനുള്ള സൗകര്യം ഇന്ന് മുതല്‍ ലഭ്യമാകും. 99 രൂപ നല്‍കിയാണ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍ കഴിയുക. ജിയോയുടെ ആപ് വഴിയും സ്‌റ്റോറുകള്‍ വഴിയും പ്രൈം മെമ്പര്‍ഷിപ്പ് സേവനം ലഭ്യമാകും. ആമസോണ്‍ അവതരിപ്പിച്ച രീതിയിലാവും ജിയോയും പ്രൈം മെമ്പര്‍ഷിപ്പ് സേവനം നല്‍കുക. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ കമ്പനി ലഭ്യമാക്കും. 2018 മാര്‍ച്ച് 31 വരെയാണ് പ്രൈം മെമ്പര്‍ഷിപ്പിെന്റ കാലാവധി.
പ്രൈം മെമ്പറായതിന് ശേഷം വിവിധ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 149 രൂപയില്‍ തുടങ്ങുന്ന വിവിധ പ്ലാനുകള്‍ ജിയോയില്‍ ലഭ്യമാണ്. എല്ലാ പ്ലാനുകള്‍ക്കൊപ്പം വോയ്‌സ് കോളുകളും എസ്.എം.എസുകളും സൗജന്യമായിരിക്കും. ഡാറ്റയില്‍ മാത്രമാണ് വിവിധ പ്ലാനുകളില്‍ വ്യത്യാസമുണ്ടാവുക.
Post a Comment
0 Comments