മുംബൈ (www.evisionnews.in): റിലയന്‍സ് ജിയോ 4ജി തങ്ങളുടെ പ്രൈം പ്ലാനുകള്‍ പ്രഖ്യാപിച്ചു. 19 രൂപ മുതല്‍ 9,999 രൂപവരെയുള്ള പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 99 രൂപ ഒറ്റത്തവണ റീചാര്‍ജിലൂടെ ഒരു വര്‍ഷത്തേക്ക് ജിയോയുടെ പ്രൈം മെമ്പറാകാം.
നിലവില്‍ 2018 മാര്‍ച്ച് 31 വരെയാകും പ്രൈം പ്ലാന്‍ ലഭ്യമാകുക. 4ജി ഡാറ്റയ്ക്ക് പുറമെ സൗജന്യ വോയ്സ് കോള്‍, എസ്എംഎസ് എന്നിവയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 303 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ 28 ജിബി ഡാറ്റ എന്ന ഓഫര്‍ റിലയന്‍സ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ദിവസം 10 (10.82 രൂപ) രൂപയ്ക്ക് 1 ജിബി ഡാറ്റ എന്നതായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയിരുന്ന വാഗ്ദാനം. 303 രൂപ പ്ലാനിനൊപ്പമുള്ള മറ്റു പ്രൈം പ്ലാനുകളാണ് ജിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
19 രൂപക്ക് ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 200 എംബി 4ജി ഡാറ്റ നല്‍കുന്ന പ്ലാനാണ് പ്രൈം പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞത്. 49 രൂപക്ക് മൂന്നു ദിവസത്തേയ്ക്ക് 600 എംബി ഡാറ്റ, 96 രൂപയ്ക്ക് ഏഴു ദിവസത്തേയ്ക്ക് 7 ജിബി ഡാറ്റ (പ്രതിദിന പരിധി 1 ജിബി) എന്നിവയാണ് 100 രൂപയില്‍ താഴെയുള്ള മറ്റു പ്ലാനുകള്‍.
149 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേയ്ക്ക് 2 ജിബി 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. 499 രൂപയ്ക്ക് 56 ജിബി 4ജി ഡാറ്റ ഇതേ കാലയളവിലേക്ക് ലഭിക്കും. ഇതിന് പ്രതിദിനം രണ്ട് ജിബി എന്ന ഫെയര്‍ യൂസേജ് പോളിസി ബാധകമാണ്. പ്രതിദിന ഉപയോഗം 2 ജിബി കവിഞ്ഞാന്‍ ഡാറ്റാ സ്പീഡ് കുറയും. 303 രൂപ ഓഫറില്‍ ഒരു ജിബി യാണ്.
999 രൂപയ്ക്ക് 60 ദിവസത്തേക്ക് 60 ജിബി ഡാറ്റ, 1999 രൂപയ്ക്ക് 90 ദിവസത്തേക്ക് 125 ജിബി ഡാറ്റ, 4999 രൂപയ്ക്ക് 180 ദിവസത്തേയ്ക്ക് 350 ജിബി ഡാറ്റ, 9999 രൂപയ്ക്ക് 360 ദിവസത്തേക്ക് 750 ജിബി ഡാറ്റ എന്നിവയാണ് കമ്പനി പ്രധഖ്യാപിച്ചിരിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള പ്ലാനുകള്‍ ഇവയെല്ലാം ജിയോ പ്രീപെയ്ഡില്‍ ലഭ്യമാകുന്ന പ്ലാനുകളാണ്. ഒരു മാസത്തെ കാലാവധിയില്‍ 303 രുപയ്ക്ക് 28 ജിബി 4ജി ഡാറ്റ, 499 രൂപയ്ക്ക് 58 ജിബി 4ജി ഡാറ്റ, 999 രൂപയ്ക്ക് 60 ജിബി 4ജി ഡാറ്റ തുടങ്ങിയവ പോസ്റ്റ് പെയ്ഡില്‍ ലഭ്യമാണ്.
Post a Comment
0 Comments