കാസർകോട്:(www.evisionnews.in) ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട കാസർകോട് പടന്ന സ്വദേശി ഹഫീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു. വാട്‌സ്ആപ്പിലൂടെയാണ് ബന്ധുക്കള്‍ക്ക് ചിത്രങ്ങൾ ലഭിച്ചത്. നേരത്തേ ഹഫീസുദ്ദീന്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവിരം ലഭിച്ചിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ മരിച്ചതായുള്ള ടെലിഗ്രാം സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചത്. അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുവെന്നായിരുന്നു സന്ദേശം. പടന്നയിലെ പൊതു പ്രവര്‍ത്തകനായ പി സി റഹ്മാനായിരുന്നു സന്ദേശം ലഭിച്ചത്. ഹഫീസുദ്ദീനെ രക്തസാക്ഷിയായാണ് കാണുന്നതെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, കാണാതായ മറ്റ് മലയാളികളെ കുറിച്ച് വിവരമൊന്നുമില്ല.സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
keywords-is-hafeesuddin-images-deadbody
keywords-is-hafeesuddin-images-deadbody
Post a Comment
0 Comments