Type Here to Get Search Results !

Bottom Ad

ദേവകി വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തുവാൻ സി പി എം ശ്രമം: ബി. ജെ. പി


ബേക്കൽ:(www.evisionnews.in)പനയാല്‍ കാട്ടിയടു ക്കത്തെ ദേവകി കൊലക്കേസ് അന്വേഷണം വഴിമുട്ടുന്നത് സി പി എമ്മിന്റെ ഇടപെടൽ മൂലമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൊലചെയ്യപ്പെട്ട ദേവകിയുടെ കുടുംബാംഗങ്ങള്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്റെ മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എംന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി പ്രഹസനമാണ്. എം എല്‍ എ അടക്കമുള്ള സി പി എംന്റെ മുതിര്‍ന്ന നേതാക്കന്മാര്‍ സമരങ്ങളില്‍ പങ്കെടുക്കുന്നില്ല. പോലീസ് സ്‌റ്റേഷന്‍ ധര്‍ണയില്‍ പ്രസംഗിച്ച സി പി എമ്മിന്റെ നേതാക്കൾ പോലീസിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് ചെയുന്നത്. കൊല നടന്നിട്ട് 2 മാസമായിട്ടും ഇന്നും പ്രതികളെ പിടികൂടിയിട്ടില്ല.എന്നിട്ടും ആക്ഷന്‍ കൗണ്‍സില്‍ മൗനം തുടരുന്നത് ദുരൂഹമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയൊന്നും പങ്കെടുപ്പിക്കാതെ സി പി എം നടത്തുന്ന സമരം പ്രതികളെ രക്ഷിക്കാനാണ്. ബേക്കല്‍ പോലീസ് സ്‌റ്റേഷന്റെ കീഴില്‍ നടന്ന നിരവധി കൊലപാതകങ്ങള്‍ തെളിയിക്കപ്പെടാതെ കിടക്കുമ്പോള്‍ ദേവകിയുടെ കൊലപാതകം അക്കൂട്ടത്തില്‍ കൂട്ടാന്‍ പോലീസ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ് സ്വാഗതം പറഞ്ഞു. ശ്രി.കെ.ടി. പുരുഷോത്തമന്‍ ഉദുമ മണ്ഡലം പ്രസിഡന്റ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി. എ വേലായുധന്‍ , ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സമിതി അംഗം അനിത സി നായിക് , മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ അമേക്കള ,വൈസ് പ്രസിഡന്റ് ഗംഗ സദാശിവന്‍ , യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് കൂട്ടക്കനി, മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, യുവ മോര്‍ച്ച ജില്ലാ സെക്രട്ടറി അഞ്ജു ജോസ്, ബി.ജെ.പി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സി.പി കൈലാസന്‍, അഡ്വ.വി.രവീന്ദ്രന്‍, ജയകൃഷ്ണന്‍ പൂച്ചക്കാട്, കൊലചെയ്യപ്പെട്ട ദേവകിയുടെ മക്കളായ നാരായണന്‍, രാമകൃഷ്ണന്‍, നാരായണി, സഹോദരി കുഞ്ഞമ്മ , സഹോദരങ്ങളായ രാമന്‍.കെ.സി, വിജയന്‍ കെ.സി, മരുമക്കളായ ജ്യോതി, സരസ്വതി, സഹോദര ഭാര്യമാരായ രാധ, സാവിത്രി, ശശികല, തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

keywords-devaki murder case-cpm aginst bjp-k sreekanth

Post a Comment

0 Comments

Top Post Ad

Below Post Ad