Type Here to Get Search Results !

Bottom Ad

വരൾച്ച രൂക്ഷം:സംസ്ഥാനത്ത് കൃത്രിമ മഴക്ക് സാധ്യത തേടുന്നു


തിരുവനന്തപുരം:(www.evisionnews.in) കടുത്ത വരള്‍ച്ചയെ അതിജീവിക്കാന്‍ സംസ്ഥാനത്ത് കൃത്രിമ മഴക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ക്ലൗഡ് സീഡിങ്ങ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചന. റഡാര്‍ ഉപയോഗിച്ച കാര്‍മേഘങ്ങളെ കണ്ടെത്തിയാണ് സീഡിങ്ങ് നടത്തുക. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ച നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജലവിതരണം ഉറപ്പിക്കും-പിണറായി പറഞ്ഞു. വരള്‍ച്ചാ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ തുടങ്ങിയിരുന്നുവെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും സഭയെ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് ഷാഫി പറമ്പില്‍ സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൂടിയാലോചന കൊണ്ടോ ചേര്‍ന്ന യോഗത്തിന്റെ എണ്ണം കൊണ്ടോ ജനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ കഴിയില്ലെന്നും ഷാഫി പറഞ്ഞു.



keywords-kerala-pinaraayi vijayan-artificial rain-Cloud seeding

Post a Comment

0 Comments

Top Post Ad

Below Post Ad