കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് മുതല്‍ പൊയിനാച്ചി വരെയുളള ദേശീയപാതയോരത്തെ കയ്യേറ്റങ്ങള്‍ 4 ന് ശനിയാഴ്ച്ച ഒഴിപ്പിക്കും. പൊതുമരാ മത്ത്, റവന്യൂ, തദ്ദേശ സ്വയംഭരണം, ആര്‍ ടി ഒ, പോലീസ് എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. ദേശീയപാത കയ്യേറിയവര്‍ക്ക് സ്വയം ഒഴിഞ്ഞുപോകാന്‍ ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്ത കയ്യേറ്റങ്ങളാണ് ശനിയാഴ്ച്ച ഒഴിപ്പിക്കുക എന്ന് ദേശീയപാത അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
keywords-national highway-kasaragod-poinachi-
Post a Comment
0 Comments