തളങ്കര (www.evisionnews.in): മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമ സംഘടിപ്പിക്കുന്ന ഖലീല്‍ ഹുദവിയുടെ ഖുര്‍ആന്‍ പ്രഭാഷണം ഏപ്രില്‍ 27 വൈകിട്ട് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ പ്രസക്തമായ വിഷയങ്ങളിലും പ്രത്യേക അധ്യായങ്ങളിലും ആഴമേറിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വിശുദ്ധ ഖുര്‍ആനിന്റെ സ്‌നേഹ സന്ദേശം സര്‍വ്വ ജനങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം പരിപാടികളിലൂടെ ഇമാമ മുന്നോട്ടുവെക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ സാദിഖ് ഹുദവി ആലംപാടി പ്രസ്താവിച്ചു.
ഇമാമ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം അല്‍മാലികി കളനാട് വിഷയാവതരണം നടത്തി. ഇമാമ പ്രസിഡണ്ട് ആരിഫ് ഹുദവി കുന്നില്‍, സെക്രട്ടറി മന്‍സൂര്‍ ഹുദവി മുള്ളേരിയ, ട്രഷറര്‍ അബ്ദുസമദ് ഹുദവി പളളങ്കോട്, അബ്ദുല്‍ നാഫിഅ് ഹുദവി അങ്കോല, മുഷ്താഖ് ഹുദവി ഏരിയാല്‍, സ്വഫ്‌വാന്‍ ചടേക്കാല്‍, ഖലീല്‍ ഹുദവി പള്ളം പ്രസംഗിച്ചു.
Post a Comment
0 Comments